Sukumaran Nair | ശബരിമലയിൽ യുവതികൾ കയറി എന്നുവച്ച് നിയമയുദ്ധം നിർത്തില്ലെന്ന് ജി സുകുമാരൻ നായർ

2019-01-02 22

ശബരിമലയിൽ യുവതികൾ കയറി എന്നുവച്ച് നിയമയുദ്ധം നിർത്തില്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച് ഓർഡിനൻസ് ഇറക്കാൻ കേന്ദ്രസർക്കാറിനെ സമീപിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. യുവതി പ്രവേശനത്തിൽ നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രിക്ക് നന്ദിയുണ്ടെന്നും അറിയിച്ചിരിക്കുകയാണ് ജി സുകുമാരൻ നായർ. 22ന് വരുന്ന വിധി എതിരായാൽ ഓർഡിനൻസ് മാത്രമാണ് അടുത്തപടി എന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ ഓർഡിനൻസ് ഇറക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

Videos similaires